ഉദ്ഘാടനസംഗമം സ്ത്രീ പങ്കാളിത്തംകൊണ്ട് പ്രൗഢമായി

വേങ്ങര: ധൂർത്തിന്നും ആർഭാടങ്ങൾക്കുമെതിരെ മുജാഹിദ് ഗേൾസ് മുഹമെന്റ് (എം ജി എം) മലപ്പുറം വെസ്റ്റ് ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന ഒരുമാസംനീണ്ടു നിൽക്കുന്ന കാമ്പയിന്റെ മലപ്പുറംവെസ്റ്റ് ജില്ലാ ഉദ്ഘാടനസമ്മേളനം എം ജി എം പ്രവർത്തകരുടെ സാന്നിധ്യംകൊണ്ട്  പ്രൗഢമായി.

വേങ്ങര ചേറൂർ റോഡ് മനാറുൽ ഹുദാ അറബി കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച്നടന്ന ക്യാമ്പയിൻ  പ്രചരണഉദ്ഘാടനം എം ജി എം സംസ്ഥാന പ്രസിഡന്റ് അഡ്വക്കറ്റ് സുഹറാ മമ്പാട് നിർവഹിച്ചു.

ഇസ്ലാം ലാളിത്യത്തിന്റെമതമാണ്. എന്നാൽ മുസ്ലിം വിവാഹവേദികളും ആഘോഷവേളകളും. ആർഭാടങ്ങളുടെയും പൊങ്ങച്ചത്തിന്റെയും കുത്തരങ്ങായി മാറിയകാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. മുസ്ലിംസമൂഹം ലാളിത്യത്തിലേക്കും ഇസ്ലാമിക സംസ്കാരത്തിലേക്കുംതിരിച്ചുവരണ മെന്നുംപ്രചരണ സംഗമം ആവശ്യപ്പെട്ടു.

എം ജി എം  ജില്ലാ സെക്രട്ടറി ആയിഷ ചെറുമുക്ക് വിഷയം അവതരിപ്പിച്ചുകൊണ്ട് മുഖ്യപ്രഭാഷണം നടത്തി. എം ജി എം വേങ്ങരമണ്ഡലം പ്രസിഡണ്ട് സഫിയ ടീച്ചർ അധ്യക്ഷത വഹിച്ചു. കെ എൻ എം ജില്ലാ ജനറൽസെക്രട്ടറി എൻ കുഞ്ഞിപ്പമാസ്റ്റർ, എം ജി എം ജില്ലാ പ്രസിഡണ്ട് ഡോക്ടർ ഖദീജ ഉമർ, കെ എൻ എം മണ്ഡലം പ്രസിഡണ്ട് ടി കെ മുഹമ്മദ് മൗലവി, എം ജി എം സംസ്ഥാനകമ്മിറ്റി അംഗം  ഖൈറുന്നിസ വലിയോറ, സി ടി റൈഹാനത്ത്, റസീന അച്ഛനമ്പലം തുടങ്ങിയവർ പ്രസംഗിച്ചു.
 
വെസ്റ്റ് ജില്ലാ സെക്രട്ടറി ഒ പി ഖൈറുന്നിസ സ്വാഗതവും റസീന പുള്ളാട്ട് നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}