വലിയോറ: വേങ്ങര ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി റോസ് ഗാർദിവസ് പതിനേഴാം വാർഡ് പാണ്ടികശാലയിൽനടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ .പി ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ യൂസുഫലി വലിയോറ അധ്യക്ഷത വഹിച്ചു.
വേങ്ങര ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.സുഹിജാബി മുഖ്യാഥിതിയായി. വേങ്ങര ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി അസി.എൻജിനീയർ മുബഷിർ പഞ്ചിളി ക്ലാസ്സെടുത്തു ടി. അലവിക്കുട്ടി, ടി.കുഞ്ഞവറാൻ തൂമ്പിൽ ബാവ, കെ.മുസ്തഫ കെ.ശാരദ , കെ.വി.ഷീബ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പി.കെ. ഫവൽ സ്വാഗതവും സി.ലക്ഷ്മി നന്ദിയും പറഞ്ഞു.