‘ഹെൽത്തി കേരള’ ജില്ലയിൽ പരിശോധന: 53,200 രൂപ പിഴ

മലപ്പുറം: ജില്ലയിലെ ഭക്ഷണനിർമാണ-വിതരണ കേന്ദ്രങ്ങളിൽ ആരോഗ്യവകുപ്പിന്റെ പരിശോധന. ഇത്തരം യൂണിറ്റുകളുടെ ശുചിത്വം ഉറപ്പാക്കി ഭക്ഷണജന്യ-ജലജന്യ രോഗങ്ങൾ തടയാൻ ‘ഹെൽത്തി കേരള’ പദ്ധതിയുടെ ഭാഗമായാണ് പരിശോധന നടത്തിയത്. 41 ഹോട്ടലുകൾക്കും 23 കൂൾബാറുകൾക്കും അഞ്ച് കാറ്ററിങ് സെന്ററുകൾക്കും 13 ബേക്കറികൾക്കും രണ്ട് ഐസ് പ്ലാന്റുകൾക്കും നോട്ടീസ് നൽകി. 

വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്തതിനും മലിനജലം പുറത്തേക്ക് ഒഴുക്കിയതിനും പകർച്ചവ്യാധി പടരുന്ന സാഹചര്യം സൃഷ്ടിച്ചതിനുമാണ് നടപടി. ആകെ 53,200 രൂപ പിഴയും ഈടാക്കി.

332 ഹോട്ടലുകൾ, 276 കൂൾ ബാറുകൾ, 23 കാറ്ററിങ് സെന്ററുകൾ, 210 ബേക്കറികൾ, എട്ട് ഐസ് പ്ലാന്റുകൾ, ഒൻപത് കുടിവെള്ള ബോട്ടിലിങ് യൂണിറ്റുകൾ, ഒൻപത് സോഡാ നിർമാണ യൂണിറ്റുകൾ, 22 സ്വകാര്യ കുടിവെള്ളടാങ്കുകൾ, 13 ഐസ്‌ക്രീം യൂണിറ്റുകൾ എന്നിവയാണ് പരിശോധിച്ചത്.

പരിശോധനയ്ക്ക് ജില്ലയിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ഹെൽത്ത് സൂപ്പർവൈസർമാർ, ടെക്‌നിക്കൽ അസിസ്റ്റന്റുമാർ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}