ഒതുക്കുങ്ങലിൽ മോഷണം: പതിനൊന്ന് പവൻ സ്വർണവും 75,000 രൂപയും കവർന്നു:

ഒതുക്കുങ്ങൽ: വീട്ടുകാർ ബന്ധുവീട്ടിൽ പോയ സമയത്ത് വീട് കുത്തിത്തുറന്ന് പതിനൊന്ന് പവൻ സ്വർണവും 75,000 രൂപയും കവർന്നു. മൂലപറമ്പ് വൈദ്യേക്കാരൻ ഷംസാദിന്റെ വീട്ടിലാണ് മോഷണം നടന്നത്.

വീട്ടുകാർ ബന്ധുവീട്ടിൽനിന്ന് ചൊവ്വാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ വീട്ടിലെ അലമാരകളെല്ലാം തകർത്ത് സൂക്ഷിച്ചിരുന്ന സ്വർണവും പണവും കവർന്നതായും പറയുന്നു.

വീട്ടിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറും കാണാതായിട്ടുണ്ട്. കോട്ടയ്ക്കൽ പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}