വേങ്ങര സബ്ജില്ലാ ശാസ്ത്രമേള ലോഗോ പ്രകാശനം ചെയ്തു

വേങ്ങര: ഈ വർഷത്തെ വേങ്ങര സബ് ജില്ല ശാസ്ത്രോത്സവത്തിന്റെ ലോഗോ വേങ്ങര ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽവെച്ച് നടന്ന ചടങ്ങിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബൂബക്കർ മാസ്റ്റർ പ്രകാശം ചെയ്തു. വേങ്ങര ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ചേറൂർ യുപി എന്നിവിടങ്ങളിൽ ആയാണ് ഈ വർഷത്തെ ശാസ്ത്രമേള നടക്കുന്നത്.

ചടങ്ങിൽ സ്കൂൾ പിടിഎ പ്രസിഡന്റ് അബ്ദുൽ മജീദ് കെ ടി, എസ് എം സി ചെയർമാൻ ദിലീപ് കൊളക്കാട്ടിൽ, വേങ്ങര എ ഇ ഒ, വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ ഫൈസൽ യുകെ, ഹെഡ്മിസ്ട്രസ് ജസീ ഫിലിപ്പ്, പബ്ലിസിറ്റി കൺവീനർ ബഷീർ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു. വേങ്ങര ചിനക്കൽ സ്വദേശി അബ്ദുറഹിമാൻ കെ യാണ് ലോഗോ ഡിസൈൻ ചെയ്തത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}