വേങ്ങര: കുറ്റൂർ പൗരവലിയുടെ ആഭിമുഖ്യത്തിൽ ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പാർട്ടി, സംഘടന, മതഭേദമന്യേ കുറ്റൂർ പ്രദേശത്ത് മുഴുവൻ പൗരന്മാരും അണിചേർന്ന ബഹുജന റാലി നടന്നു. കുറ്റൂർ ബാലൻപീടികയിൽ നിന്ന് ആരംഭിച്ച റാലി മാടചിന പാക്കട പുറായയിൽ അവസാനിച്ചു.
റാലിക്ക് അബ്ദുറഹീം ഫൈസി കണ്ണാടിപ്പടി, വി.ടി.അബ്ദുസ്സലാം മുസ്ലിയാർ പാക്കടപ്പുറായ, സൂഫി മുസ്ലിയാർ കുഴിച്ചെന, പി കെ ഇബ്രാഹിംകുട്ടി മാസ്റ്റർ, കെ ഹസ്സൻ മാസ്റ്റർ, കെ പി ഫസൽ, പി.പി കുഞ്ഞാലിമാസ്റ്റർ, പി.പി അഹമ്മദ് കുട്ടി ,പി എ റഷീദ് മാസ്റ്റർ ,എ പി അബൂബക്കർ, സി എം പ്രഭാകരൻ, പാക്കട മുസ്തഫ, ഇ കെ റഫീഖ്, പി എച് ഫൈസൽ, എം.എൻ മുജീബ് സി.കെ ബഷീർ നിസാമി, ജലീൽ പാക്കട,ഒ കെ വേലായുധൻ, വി ടി അനസ് തുടങ്ങിയവർ നേതൃത്വം നൽകി.