പൊരുതുന്ന ജനതക്കൊപ്പം വേങ്ങര മണ്ഡലം ലീഗ് റാലി നടത്തി

വേങ്ങര: ഇസ്രയേൽ ഭീകരതക്കെതിരെ പൊരുതുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി റാലി നടത്തി. കുറ്റാളൂരിൽ നിന്നാരംഭിച്ച റാലി ടൗൺ ചുറ്റി വേങ്ങര ബസ് സ്റ്റാന്റിൽ സമാപിച്ചു.സമാപന യോഗത്തിൽ മണ്ഡലം പ്രസിഡൻ്റ് പി.കെ അസ് ലു അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി എ.പി ഉണ്ണികൃഷ്ണൻ, മണ്ഡലം സെക്രട്ടറി പി.കെ അലി അക്ബർ, ഭാരവാഹികളായ ടി.മൊയ്തീൻ കുട്ടി, ഇ.കെ സുബൈർ മാസ്റ്റർ, ഒ.സി ഹനീഫ, എം കമ്മുണ്ണി ഹാജി, ചാക്കീരി ഹർഷൽ, പി.പി ആലിപ്പ, ഇ.കെ മുഹമ്മദലി, സംസ്ഥാന കമ്മറ്റിയംഗം കെ.എം കോയാമു എന്നിവർ പ്രസംഗിച്ചു.

പ്രകടനത്തിന് വിവിധ പഞ്ചായത്ത് ഭാരവാഹികളായ ടി.പി.അഷ്റഫ്, വി.എസ് ബഷീർ മാസ്റ്റർ, കെ.എം ഇസ്ഹാഖ്, വി.എഫ് ശിഹാബ് മാസ്റ്റർ, കെ.ടി.അബ്ദുസ്സമദ്, പൂക്കുത്ത് മുജീബ്, ഇ.കെ മുഹമ്മദ് കുട്ടി, എ.പി ഹംസ, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പുളിക്കൽ അബൂബക്കർ മാസ്റ്റർ,മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി പുള്ളാട്ട് ഷംസു, നൗഫൽ മമ്പീതി, എ.കെ നാസർ, കെ.അബ്ദുസ്സലാം, അലി കുഴിപ്പുറം, സൈദ് നെടുമ്പള്ളി, എം.എസ്.എഫ് ഭാരവാഹികളായി എൻ.കെ നിഷാദ്, സൽമാൻ കടമ്പോട്ട്, ആമിർ മാട്ടിൽ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}