പ്രതികരണവുമായി കുഞ്ഞാലിക്കുട്ടി

കൊച്ചി: കർണാടകയിലെ മുതിർന്ന ജെ.ഡി.എസ് നേതാവ് സി.എം ഇബ്രാഹിം വന്നാൽ സ്വീകരിക്കണമോ എന്ന കാര്യം ചർച്ച ചെയ്യേണ്ടത് പാർട്ടിയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. അക്കാര്യം ബന്ധപ്പെട്ട പാർട്ടികൾ ചർച്ചചെയ്ത് തീരുമാനമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സി.എം ഇബ്രാഹിമിനെ ലീഗ് പാർട്ടിയിലേക്ക് ക്ഷണിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

”അക്കാര്യം എനിക്ക് അറിയില്ല. ബന്ധപ്പെട്ട പാർട്ടികളും സംസ്ഥാന നേതാക്കന്മാരും കൂടിയാലോചിച്ചു പറയേണ്ടതാണ്. ഇൻഡ്യ മുന്നണിയിൽ വിഷയം ചർച്ച ചെയ്യുമ്പോൾ അഭിപ്രായം പറയാം.”-കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}