വേങ്ങര: എടപ്പാളിൽ കടകശ്ശേരി ഐഡിയൽ സ്കൂളിൽ വച്ച് നടന്ന മലപ്പുറം ജില്ല അസോസിയേഷൻ റോളർ സ്കേറ്റിങ്ങിൽ വാശിയേറിയ മത്സരത്തിൽ 11 - 14 കാറ്റഗറി 5000 മീറ്റർ റോഡ് മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി വെങ്കല മെഡൽ നേടി ആരുഷ് കൃഷ്ണ. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ആരുഷ് കൃഷ്ണയെ വേങ്ങര പത്തുമൂച്ചി MAട CLUB അംഗങ്ങൾ അജ്മൽ ബാസിത്ത് ഫാരിസ് എന്നിവർ മൊമെന്റോ നൽകി ആദരിച്ചു.
പത്തു മൂച്ചി സ്വദേശി കളവൂർ കോതമംഗലത്ത് (സിജു നിവാസ്) സിജുവിന്റെയും സ്നിജയുടെയും മകനും വേങ്ങര ചേറുർ പി.പി.ടി.എം.വൈ.എച്ച്.എസ് സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയുമാണ്.