പറപ്പൂർ: അഞ്ച് വർഷം മുമ്പ് പ്രളയത്തിൽ തകർന്ന ഇരിങ്ങല്ലൂർ തോട്ടുങ്ങൽ കുഞ്ഞിമുഹമ്മദ് സ്മാരക കാഞ്ഞിരക്കടവ് തൂക്കുപാലം നവീകരിച്ചു. എംഎൽഎയുടെ ആസ്തി വികസനം ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണം നടത്തിയത്. നവീകരിച്ച തൂക്കുപാലം പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അംജദ ജാസ്മിൻ അധ്യക്ഷത വഹിച്ചു.
ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രസിഡൻറ് മൂസ്സ കടമ്പോട്ട്,പറപ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ കെ സൈദുബിൻ, ബ്ലോക്ക് മെമ്പർ സഫിയ കുന്നുമ്മൽ, സി.കുഞ്ഞമ്മദ്, പി.ടി. റസിയ, എ.പി ഷാഹിദ, എ.പി ഹമീദ്, പി.കെ അസ് ലു, പി.കെ അലി അക്ബർ, ടി.മൊയ്തീൻ കുട്ടി, കെ.എം കോയമു, ടി.പി അഷ്റഫ്, എ.പി മൊയ്തുട്ടി ഹാജി, കെ.കെ മുഹമ്മദ്, സി.ഇസ്ഹാഖ്, എം.കെ ഷാഹുൽ ഹമീദ്, എ.കെ കുഞ്ഞിപ്പോക്കർ, കെ. അഹമ്മദ് കുട്ടി ഹാജി എന്നിവർ പ്രസംഗിച്ചു.