വേങ്ങര: കുറ്റൂർ നോർത്ത് കെ എം എച്ച് എസ് എസ് കുറ്റൂർ ഹയർ സെക്കന്ററി സ്കൂളിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് രക്ഷകർത്യ സംഗമവും സയൻസ് ഫെയറിന്റെ ഉദ്ഘാടനവും സ്കൂളിലെ മുൻ അധ്യാപകനും തിരൂരങ്ങാടി മുൻസിപ്പൽ ചെയർമാനുമായ കെ പി മുഹമ്മദ് കുട്ടി നിർവ്വഹിച്ചു. മാനേജർ കെ.പി അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പാൾ യൂസഫ് കരുമ്പിൽ, പിടിഎ പ്രസിഡൻ്റ് ഫൈസൽ പി കെ, അലുമിനി ട്രഷറർ ടി ടി അബ്ദുൽ ഗഫൂർ, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ഗീത ടീച്ചർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. തുടർന്ന് രക്ഷിതാക്കൾക്കുള്ള ഓറിയൻ്റേഷൻ ക്ലാസ് റാജുദ്ദീൻ പറമ്പത്ത് നിർവ്വഹിച്ചു.