വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തും ജി.എം.വി.എച്ച്.എസ് സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി വേങ്ങര ബസ് സ്റ്റാന്റും പരിസരവും ശുചീകരിച്ചു. പ്രവൃത്തി ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ നിർവ്വഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ. കെ സലീം, സെക്രട്ടറി ശൈലജ എം, ഫൈസൽ എ. കെ, ഷബീർ മാസ്റ്റർ, ആരിഫ ടീച്ചർ, എച്ച്.ഐ ശജ്ന, മുബഷിർ.പി, എം.കെ സൈനുദ്ദീൻ ഹാജി, ആമിർ, അർഷദ് അലി, എൻ.എസ്.എസ് വളണ്ടിയർമാർ എന്നിവർ പങ്കെടുത്തു.
ക്ലീൻ വേങ്ങര: വേങ്ങര ബസ് സ്റ്റാന്റും പരിസരവും ശുചീകരിച്ചു
admin