എസ്.ഡി.പി.ഐ ബഹുജന കൺവൻഷനും കുടുംബ സംഗമവും

വേങ്ങര: എസ്.ഡി.പി.ഐ കൂരിയാട് ബ്രാഞ്ച് ബഹുജന കൺവൻഷനും കുടുംബ സംഗമവും കൂരിയാട് മാതാട്  ബ്രീസ് ഗാർഡനിൽ വെച്ചു സംഘടിപ്പിച്ചു. ബ്രാഞ്ച് സെക്രട്ടറി ജലീൽ കൂരിയാട് സ്വാഗതം പറഞ്ഞു. ബ്രാഞ്ച് പ്രസിഡന്റ് ഷറഫുദ്ധീൻ അധ്യക്ഷത വഹിച്ചു. പാർട്ടി ജില്ലാ കമ്മറ്റി അംഗം ഹമീദ് പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

എസ് ഡി പി ഐ വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് റഫീഖ് ഇ കെ സംഗമത്തിന് ആശംസ അറിയിച്ചു സംസാരിച്ചു. തുടർന്ന് കുട്ടികളുടെ ഇശൽ വിരുന്നും അരങ്ങേറി. ബ്രാഞ്ച് ട്രഷറർ നൗഷാദ് ഇ വി പരിപാടിക്ക് നന്ദി പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}