വേങ്ങര: വേങ്ങര സബ്ജില്ലാ കായിക മേളയിൽ യുപി വിഭാഗം ലോങ്ങ്‌ജമ്പ്, ഹർഡിൽസ് മത്സരങ്ങളിൽ ഒന്നാംസ്ഥാനം നേടിയ ശിവാനി രവീന്ദ്രനെ സേവാഭാരതി അനുമോദിച്ചു.
പറപ്പൂർ കാട്ട്യേക്കാവ് സ്വദേശി തയ്യിൽ രവീന്ദ്രന്റെയും സജിതയുടേയും മകളായ ശിവാനി പറപ്പൂർ എയുപി സ്കൂൾ ഏഴാംക്ലാസ്സ് വിദ്യാർത്ഥിയാണ്. സാന്ദ്ര, രുദ്ര എന്നിവർ സഹോദരികളാണ്.
ചടങ്ങിൽ സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് സുരേഷ്കുമാർ അമ്പാടി, രവിനാഥ് ഇന്ദ്രപ്രസ്ഥം,ബാബുരാജ്,വിശ്വനാഥൻ, ശിവദാസൻ തയ്യിൽ, ജയേഷ് പി എം എന്നിവർ പങ്കെടുത്തു.