വേങ്ങര: വേങ്ങര മണ്ഡലം എസ്.ടി.യു. കൺവെൻഷൻ മുസ്‌ലീംലീഗ് മണ്ഡലം പ്രസിഡന്റ് പി.കെ. അസ്‌ലു ഉദ്ഘാടനംചെയ്തു.
‘ബഹുസ്വര ഇന്ത്യയ്ക്കായി, സർക്കാരുകളുടെ ദുർഭരണത്തിനെതിരേ’ എന്ന പ്രമേയത്തിൽ സംസ്ഥാനകമ്മിറ്റി നടത്തുന്ന സമരസന്ദേശയാത്രയ്ക്ക് ഒക്ടോബർ 25-ന് വേങ്ങരയിൽ സ്വീകരണം നൽകാൻ തീരുമാനിച്ചു.
മണ്ഡലം പ്രസിഡന്റ് ടി. അലി അധ്യക്ഷനായി. ഇ.കെ. കുഞ്ഞാലി, പി. ജുനൈദ്, മണ്ണിൽ ബെൻസീറ, പാക്കട സെയ്തു, സുബൈദ വേങ്ങര, മൊയ്തീൻകുട്ടി (മോൻ), കാപ്പൻ മൊയ്തീൻകുട്ടി, എം.ടി. മൈമൂന, ടി. സിദ്ദീഖ് തുടങ്ങിയവർ പ്രസംഗിച്ചു.