വേങ്ങര: 'ഫലസ്തീൻ ജനത വിതുമ്പുന്നു' എന്ന പ്രമേയത്തിൽ എസ് വൈ എസ് വേങ്ങര സോൺ കമ്മിറ്റി വിചാരസദസ് സംഘടിപ്പിച്ചു. വേങ്ങര ബസ്റ്റാൻഡിൽ നടന്ന പരിപാടിയിൽ എഴുത്തുകാരൻ ഡോ. ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് അലവി അൽ ബുഖാരി പ്രാർത്ഥന നടത്തി.
എസ് വൈ എസ് ജില്ലാ സെക്രട്ടറി ഇബ്രാഹിം ബാഖവി ഊരകം, അബ്ദു നസീർ സഖാഫി കോട്ടുമല, കെ സി മുഹ്‌യു ദ്ധീൻ സഖാഫി, പി ശംസുദ്ധീൻ, ജലീൽ കല്ലേങ്ങൽപടി എന്നിവർ പ്രസംഗിച്ചു.