എറണാകുളം: കേരളത്തിൽ കൂടുതൽ സീറ്റിൽ മത്സരിക്കാൻ മുസ് ലിം ലീഗിന് അർഹതയുണ്ടെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ, ഇതുവരെ സീറ്റ് ചർച്ച ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റ് രാഷ്ട്രീയ പാർട്ടികളുമായി സഹകരിച്ച് മറ്റ് സംസ്ഥാനങ്ങളിൽ മത്സരിക്കാനാണ് ലീഗ് ആലോചിക്കുന്നത്. ലീഗ് ഒരു മതേതര പാർട്ടിയാണ്. മറ്റ് മതേതര പാർട്ടികളുമായി സഖ്യമുണ്ടാക്കും. മതേതര പാർട്ടികളുമായി സഖ്യമുണ്ടാക്കുന്നതിൽ എന്താണ് തെറ്റെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.
കേരളത്തിൽ രണ്ട് സീറ്റിൽ മാത്രമാണ് ലീഗ് മത്സരിച്ചതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.