പാക്കടപ്പുറായ: സഹായി വെൽഫെയർ സൊസൈറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന സംഗമം അയൽ കൂട്ടങ്ങളുടെ ദശവാർഷികാഘോഷ പരിപാടിയുടെ ഉദ്ഘാടനം വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ നിർവഹിച്ചു.
കുറ്റൂർ സഹായി വെൽഫെയർ സൊസൈറ്റി പ്രസിഡണ്ട് പി.പി കുഞ്ഞാലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഇൻഫാഖ് സംസ്ഥാന ജനറൽ സെക്രട്ടറി സി.പി ഹബീബുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി.
ജമാഅത്തെ ഇസ്ലാമി വേങ്ങര ഏരിയാ സെക്രട്ടറി യു. സുലൈമാൻ മാസ്റ്റർ, ഇൻഫാഖ് എക്സിക്യൂട്ടീവ് അംഗം ഇ വി അബ്ദുൽ കരീം, പി.പി ആലിപ്പു, പി.കെ ഇബ്രാഹീം കുട്ടി മാസ്റ്റർ എന്നിവർ ആശംസ പ്രസംഗം നടത്തി.
സഹായി വെർഫെയർ സൊസൈറ്റി സെക്രട്ടറി സി കരീം സ്വാഗതവും കുറ്റൂർ അയൽ കൂട്ടം സെക്രട്ടറി പി.കെ ഖദീജ ടീച്ചർ നന്ദിയും പറഞ്ഞു.