വേങ്ങര ചെറുകുറ്റിപ്പുറം ശാസ്താഭഗവതിക്ഷേത്ര അഖണ്ഡനാമ യജ്ഞവും ഗുരുതിയും ഈ മാസം 18 ന്

വേങ്ങര: ചിരപുരാതനമായ വേങ്ങര ചെറുകുറ്റിപ്പുറം (ചേറ്റിപ്പുറം) ശ്രീ ശാസ്താഭഗവതിക്ഷേത്രത്തിൽ നടത്തി വരാറുള്ള അഖണ്ഡനാമ യജ്ഞവും ഗുരുതിയും നവംബർ പതിനെട്ട് ശനിയാഴ്ച പുലർച്ചെ മുതൽ ഞായറാഴ്ച പുലർച്ച   വരെ നടത്താൻ തീരുമാനമായി.

മലബാറിലെ തന്നെ സമീപപ്രദേശങ്ങളിലെ മണ്ഡലകാല വൃതരംഭ ഉത്സവങ്ങളിലെ ആദ്യത്തെതായി ഇത് കണക്കാക്കപ്പെടുന്നു. ബ്രഹ്മശ്രീ കുട്ടല്ലൂർമനക്കൽ സുദീപ് നാരായൺ നമ്പൂതിരിയുടെ കർമ്മികത്തത്തിൽ തുടങ്ങുന്ന ചടങ്ങ്കൾക്ക് രാമചന്ദ്രൻ ഗുരുസ്വാമി നേതൃത്വം നൽകും.

മഹാഗണപതി ഹോമം, അഖണ്ഡപുഷ്പാഞ്ജലികൾ തുടങ്ങി വിശേഷൽ പൂജകൾക്ക് പുറമെ മുഴുവൻ സമയ അന്നദാനവും ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികളായ മുരളി ചെറുകുറ്റിപ്പുറം, സുബ്രഹ്മണ്യൻ എം പി, കേലു ടി, ഗംഗാധരൻ ടി വി, വാസു എൻപി, കൃഷ്ണൻ പി പി,സുരേഷ്, ജിതേഷ്, ജീവൻ, വേലായുധൻ, വിജീഷ്, പ്രഷിത്, ബാബു തുടങ്ങിയവർ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}