വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് വയോ ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ 39 അംഗനവാടികൾ കേന്ദ്രീകരിച്ച് പുതുതായി രൂപീകരിച്ച വയോ ക്ലബ്ബുകളുടെ ഉദ്ഘാടനം മലപ്പുറം ജില്ലാ കലക്ടർ വി ആർ വിനോദ് ഐഎഎസ് നിർവഹിച്ചു. വയോജന സേവനമേഖലയിൽ പഞ്ചായത്ത് ചെയ്തുവരുന്ന പ്രവർത്തനങ്ങളെ അദ്ദേഹം പ്രത്യേകം അഭിനന്ദിക്കുകയും പഞ്ചായത്തിന്റെ വയോ ഷേമപ്രവർത്തന കോഡിനേറ്ററായ സായംപ്രഭാ ഹോം കെയർ ഗീവർക്ക് പഞ്ചായത്ത് ഭരണസമിതിയുടെ ഉപഹാരം കലക്ടർ നൽകുകയും ചെയ്തു.
ചടങ്ങിൽ വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെപി ഹസീന ഫസൽ അധ്യക്ഷത വഹിച്ചു. വയോ ക്ലബ് പ്രവർത്തനം വിശദീകരിച്ച് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം സംസാരിച്ചു. വൈസ് പ്രസിഡന്റ് ടി കെ കുഞ്ഞിമുഹമ്മദ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന ബാനു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആരിഫ് മടപ്പള്ളി, വാർഡ് മെമ്പർമാരായ കമറുബാനു, ഉമ്മർകോയ, നുസ്രത്ത് തുമ്പയിൽ, റുബീന അബ്ബാസ്,എ കെ ജംഷീറ,
റഫീഖ് മൊയ്തീൻ ചോലക്കൽ, നജുമുന്നീസ സാദിഖ്, ഉണ്ണികൃഷ്ണൻ എം പി,ആസ്യ മുഹമ്മദ്, എ കെ നഫീസ, കുറുക്കൻ മുഹമ്മദ്, മജീദ് മടപള്ളി, നുസ്രത്ത് അമ്പാടൻ , സി ടി മൈമൂന, സിപി കാദർ, വേങ്ങര സർവീസ് ബാങ്ക് പ്രസിഡണ്ട് എൻ ടി നാസർ, വിവിധ രാഷ്ട്രീയം പാർട്ടി പ്രതിനിധികളായിട്ടുള്ള ഇഖ്ബാൽ, രാധാകൃഷ്ണ മാസ്റ്റർ, മങ്കട മുസ്തഫ ഐസിഡിഎസ് സൂപ്പർവൈസസ് ലുബ്‌ന, കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ പ്രസന്ന തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.