എ.ആർ.നഗർ: പുകയൂർ ജിഎൽപി സ്കൂൾ പിടിഎ യുടെ നേതൃത്വത്തിൽ കൃഷി ചെയ്ത പച്ചക്കറി വിളവെടുപ്പ് നടത്തി. എ.ആർ നഗർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സി.ജിഷ ഉദ്‌ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് സി.വേലായുധൻ, പ്രധാന അധ്യാപിക പി.ഷീജ, എം.പി.ടി.എ പ്രസിഡന്റ് പി.ജിജി പിടിഎ ഭാരവാഹികളായ സാദിഖ്, പി.ചന്ദ്രൻ, മർസിയ, സാജിദ എന്നിവരും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ കാര്യക്ഷമതയ്ക്കായാണ് പിടിഎയുടെ നേതൃത്വത്തിൽ വിദ്യാലയത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചത്.