വേങ്ങരയിൽ ആരോഗ്യ വകുപ്പ് പരിശോധന: 5000 രൂപ പിഴ ഈടാക്കി

വേങ്ങര: ഊരകം, വേങ്ങര ഗ്രാമ പഞ്ചായത്തുകളിൽ ആരോഗ്യ വിഭാഗം കടകളിൽ പരിശോധന നടത്തി. വൃത്തി ഹീനമായ സാഹചര്യത്തിൽ പാചകം നടത്തിയതിനും ലൈസൻസില്ലാതെ കച്ചവടം നടത്തിയതിനും അഞ്ച് കടക്ക് നോട്ടീസ് നൽകി. പുകയില നിയന്ത്രണ നിയമം ലംഘിച്ച  സ്ഥാപനങ്ങളിൽ നിന്ന് 5000 രൂപ പിഴ ഈടാക്കി. 

മൂന്ന് ഹോട്ടൽ, കൂൾ ബാർ, ബേക്കറി എന്നിവയ്ക്കാണ് നോട്ടീസ് നൽകിയത്. മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാതെ ഭക്ഷണ വിതരണം നടത്തുന്നത് തടഞ്ഞു. ജലഗുണനിലവാര പരിശോധനാ റിപോർട്ട് കടകളിൽ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നൽകി.
    
ബ്ലോക്ക് മെഡിക്കൽ ഓഫീസർ കെ.ജസീനാബിയുടെ നിർദ്ദേശാനുസരണം നടന്ന പരിശോധനയ്ക്ക് ഹെൽത്ത് സൂപ്പർവൈസർ വി.പി.ദിനേഷ്, ഹെൽത്ത് ഇൻസ്പക്ടർ കെ.അബ്ദുൾ മജീദ്, എൻ. ഖൈറുനീസാ, ടി. അഷിത,  കെ.ഐ. ലൈജു, ഹരീഷ്.കെ.വി, കെ.സുനിൽകുമാർ, പി. ജ്യോതി പ്രസാദ് എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}