ചെമ്മാട് മഞ്ഞപ്പിത്തം വ്യാപകം; ഇരകളുടെ സംഗമം സംഘടിപ്പിച്ചു

തിരൂരങ്ങാടി: നഗരസഭ പരിധിയിലെ ചെമ്മാട് സ്വകാര്യ വ്യക്തിയുടെ ബസ്റ്റാന്റിനോടനുബന്ധിച്ച്  മഞ്ഞപ്പിത്തം പടരുന്നതിനെതിരെ അടിയന്തിര നടപടിയെടുക്കാത്ത നഗരസഭ ഒത്തു കളിക്കെതിരെ പ്രസ്താവന ഒളിച്ചോട്ടം നടത്തുന്ന നഗരസഭക്കെതിരെ മഞ്ഞപ്പിത്തം ബാധിച്ചവരെയും കിണറുകൾ മലിനമായ ഇരകളെയും സംഘടിപ്പിച്ചുകൊണ്ട് ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ.എഫ്.പി.ആർ ചെമ്മാട് അങ്ങാടിയിലൂടെ പ്രതിഷേധ പ്രകടനവും നഗരസഭ മാർച്ചും നടത്തി. നഗരസഭ മാർച്ച് എൻ .എഫ് .പി. ആർ. സംസ്ഥാന വൈസ് പ്രസിഡണ്ട് മനാഫ് താനൂർ ഉദ്ഘാടനം ചെയ്തു. അടിയന്തര നടപടിയെടുക്കേണ്ട നഗരസഭ പത്രമാധ്യമങ്ങളിലൂടെ ഫോട്ടോക്ക് പോസ് ചെയ്തു വാർത്താമാധ്യമങ്ങളിലൂടെ ജനങ്ങളെ  വിഡ്ഢികളാക്കുകയാണെന്ന് അദ്ദേഹം  പറഞ്ഞു. തിരൂരങ്ങാടി താലൂക്ക് പ്രസിഡൻറ് അബ്ദുൽ റഹീം പൂക്കത്ത് അധ്യക്ഷത വഹിച്ചു. പി. എ.ഗഫൂർ താനൂർ ,അറഫാത്ത് പാറപ്പുറം സുലൈഖ പരപ്പനങ്ങാടി,അബൂബക്കർ വേങ്ങര, പ്രതിപക്ഷ കൗൺസിലർമാരായ അലി സി എം, നദീറ കുന്നത്തേരി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ നേതാക്കളായ കാട്ടേരീ സൈതലവി  ,സാലിഹ് തങ്ങൾ എംപി , ജുനൈദ് , മൈ ചെമ്മാട് വാട്സ്ആപ്പ് കൂട്ടായ്മഅഷറഫ്, സിദ്ദീഖ്ഫൈസൽ ചെമ്മാട് അബ്ദുൽ റസാക്ക് അബൂബക്കർ എംപി എന്നിവരും നിരവധി ഇരകളായ സ്ത്രീകളും പങ്കെടുത്ത് സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}