കൊളപ്പുറത്ത് പ്രതിഷേധവുമായി എൻഎച്ച് 66 സമരസമിതി

എ.ആർ നഗർ: കൊളപ്പുറം എൻഎച്ച് 66 സമരസമിതിയുടെ നേതൃത്വത്തിൽ വെട്ടി മുറിച്ച പരപ്പനങ്ങാടി അരീക്കോട് സംസ്ഥാനപാത പുന:സ്ഥാപിക്കുക വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും യാത്ര പ്രശ്നം ഉടൻ പരിഹരിക്കുക എന്ന ആവശ്യം ഉന്നയിച്ച് ജനകീയ പ്രതിഷേധസമരം സംഘടിപ്പിച്ചു.

സംഘാടക സമിതി ചെയർമാൻ മുസ്തഫ പുള്ളിശ്ശേരി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സെമീറ പുളിക്കൽ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മേൽപാലം നിർമ്മിക്കുകയോ ഇരുനൂറ് മീറ്റർ സ്ഥലം ഏറ്റടുക്കുകയോ ചെയ്ത് സംസ്ഥാന പാതപുനർ നിർമ്മാണം നടത്തണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. 

പഞ്ചായത്ത് പ്രസിഡന്റ് കാവുങ്ങൽ ലിയാഖത്തലി ,യു ഡി എഫ് കൺവീനർ ഇസ്മായീൽ പൂങ്ങാടൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹംസ തെങ്ങിലാൻ , ഇബ്രാഹിം കുട്ടി കൊളക്കാട്ടിൽ, സുലൈഖ മജീദ്, ഹമീദ് ചാലിൽ പി ഡി പി, അബ്ദുൽ ഗഫൂർ വ്യാപാരി വ്യാവസായി, ഹമീദ് മാസ്റ്റർവെൽഫയർ പാർട്ടി,സിറാജ് ടി, എസ് എസ് എഫ്, മൻസൂർ പി പി ജെഡിഎസ്, റഫീഖ് ഐ എൻ എൽ, മുസ്തഫ കുന്നുംപുറം എസ്ഡിപിഐ, പി കെ റഷീദ് ബ്ലോക്ക് മെമ്പർ, വാർഡ് മെമ്പർമാരായ റഷീദ് കൊണ്ടാണത്ത്, ഐയുഎം എൽ, ഷൈലജ പുനത്തിൽ, കോൺഗ്രസ്സ്, ജാബിർ ഐയുഎം എൽ, ഇബ്രാഹിം കുട്ടി സി പി എം, ഫിർദൗസ് പി കെ കോൺഗ്രസ് , ജുസൈറ മൻസൂർ ഐയുഎം എൽ, പ്രധീപ് കുമാർ  ഐയുഎം എൽ,ഉമ്മർ കെ.വി വേങ്ങര രണ്ടാം വാർഡ് മെമ്പർ, സജ്ന അൻവർ കോൺഗ്രസ്, ബേബി കോൺഗ്രസ്സ് എന്നിവർ സംസാരിച്ചു. 

അശ്റഫ് ശംന, റിയാസ് തെങ്ങിലാൻ, രവികുമാർ, റഫീഖ് തലാപ്പൻ, ഉബൈദ് വെട്ടിയാടൻ, റിയാസ് കല്ലൻ,അശ്റഫ് പാലത്തിൽ, അസ് ലം ആവയിൽ, മുസ്തഫ എടത്തിങ്കൽ, മുസ്തഫ ചേലക്കൻ, മുസമ്മിൽ കൊളക്കാട്ടിൽ,അയ്യൂബ് ഖാൻ ചാലിൽ, അബ്ദുറഹിമാൻ കെ.ടി , ജാബിർ പി കെ. ലത്തീഫ് കെ കെ എന്നിവർ നേതൃത്വം നൽകി. സംഘാടക സമിതി കൺവീനർ നാസർ മലയിൽ സ്വാഗതവും സമിതി മെമ്പർ ശറഫുദ്ധീൻ ചേലക്കൻ നന്ദിയും പറഞ്ഞു. പ്രതിഷേധത്തിൽ നൂറ്ക്കണക്കിനാളുകൾ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}