എസ്.എസ്.എഫ് വേങ്ങര ഡിവിഷൻ സ്റ്റുഡൻസ് സ്റ്റേറ്റ് സമാപിച്ചു

വേങ്ങര: 2023 നവംബർ 24,25,26 തീയതികളിൽ മുംബൈയിൽ നടക്കുന്ന എസ് എസ് എഫ്  ഗോൾഡൻ ഫിഫ്റ്റി നാഷണൽ കോൺഫറൻസിന്റെ ഭാഗമായി വേങ്ങര വ്യാപാര ഭവനിൽ നടന്ന സ്റ്റുഡൻസ് സ്റ്റേറ്റ് സംസ്ഥാന ഭാരവാഹി പര്യടനം എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി അനസ് അമാനി പുഷ്പഗിരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ  സിദ്ദീഖ് അലി ബിപി അങ്ങാടി, അബ്ദുള്ള ബുഖാരി,  ജില്ലാ സെക്രട്ടറി  സാലിം സഖാഫി എന്നിവർ എന്നിവർ പ്രസംഗിച്ചു. 

ഡിവിഷൻ പ്രസിഡന്റ്‌ കെ എം അനസ് നുസ്‌രി അധ്യക്ഷത വഹിച്ച പരിപാടിയിൽ പി ഉവൈസ് അദനി സ്വാഗതവും സൽമാനുൽ ഫാരിസ് എ പി നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}