വേങ്ങര: കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും വേങ്ങര ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച കേരളോത്സവം 2023 മത്സരങ്ങളിൽ പറപ്പൂർ പഞ്ചായത്ത് ടീം ഓവറോൾ ജേതാക്കളായി. കഴിഞ്ഞ 9 ദിവസമായി ബ്ലോക്കിൻറെ വിവിധ ഭാഗങ്ങളിൽ നടന്ന കായികമേളയുടെയും അഞ്ചാം തീയതി ഞായറാഴ്ച ഊരകം കുറ്റാളൂർ ഗവൺമെൻറ് എൽ പി സ്കൂളിൽ നടന്ന കായികമേളയും അവസാനിച്ചപ്പോൾ 157 പോയിൻറ് നേടി പറപ്പൂർ പഞ്ചായത്ത് ടീം ജേതാക്കളായി.
135 പോയിൻറ് നേടി കണ്ണമംഗലം പഞ്ചായത്ത് രണ്ടാം സ്ഥാനവും, 115 പോയിൻറ് നേടി എ ആർ നഗർ ഗ്രാമപഞ്ചായത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കായിക മത്സരങ്ങളിൽ 119 പോയിന്റുമായി പറപ്പൂർ പഞ്ചായത്ത് ഒന്നാം സ്ഥാനവും, 93 പോയിൻറ് നേടി എ ആർ നഗർ ഗ്രാമപഞ്ചായത്ത് ടീം രണ്ടാം സ്ഥാനവും,70 പോയിൻറ് നേടി വേങ്ങര ഗ്രാമപഞ്ചായത്ത് ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കലാ മത്സരങ്ങളിൽ 67 പോയിൻറ് നേടി കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനവും, 38 പോയിന്റ് നേടി പറപ്പൂർ പഞ്ചായത്ത് ടീം രണ്ടാം സ്ഥാനവും 36 പോയിൻറ് നേടി വേങ്ങര ഗ്രാമപഞ്ചായത്ത് ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഏറ്റവും കൂടുതൽ പോയിൻറ് നേടിയ ക്ലബ്ബുകൾ യഥാക്രമം റേഞ്ചേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പുത്തനാറക്കൽ പറപ്പൂർ, പരപ്പിൽപാറ യുവജന സംഘം വേങ്ങര, എഫ് സി ക്ലബ്ബ് പെരുമ്പുഴ എന്നിവർ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
ചടങ്ങിന്റെ ഉദ്ഘാടനം പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണിൽ ബെൻസീറ ടീച്ചർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പുളിക്കൽ അബൂബക്കർ മാസ്റ്റർ ചടങ്ങിൽ സ്വാഗതം പറഞ്ഞു. ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ സഫിയ മലക്കാരൻ, സുഹ് ജാബി ഇബ്രാഹീം, മെമ്പർമാരായ എ പി അസീസ്, പി കെ റഷീദ്, രാധാ രമേഷ്, ബി ഡി ഒ ഉണ്ണി കെ ഇ, ജോയിന്റ് ബി ഡി ഒ ഉണ്ണികൃഷ്ണൻ എച്ച് സി, മനോജ്, ജി ഇ ഒ ഷിബു, അബൂബക്കർ സിദ്ധീഖ് എന്നിവർ വിജയികളെ അനുമോധിച്ചു.