മലപ്പുറം: എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ആദർശ പഠന കോഴ്സ് അഡ്വാൻസ്ഡ് സ്കൂൾ ഓഫ് അഹ്‌ലുസുന്ന ഐഡിയോളജി (അസാഇ) യുടെ ലോഞ്ചിംഗ് പ്രൗഢമായി.
മഞ്ചേരി ജാമിഅ ഹികമിയ്യ കാമ്പസിൽ നടന്ന പരിപാടി സമസ്ത സെക്രട്ടറി മുഹിയിസ്സുന്ന പൊന്മള അബ്ദുൽ ഖാദർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷൻ സയ്യിദ് മുർതള ശിഹാബ് സഖാഫി അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് മൊയിനുദ്ധീൻ സഖാഫി വെട്ടത്തൂർ വിഷയാവിതരണം നടത്തി. സെക്രട്ടറി പി.ടി.നജീബ് പദ്ധതി അവതരിപ്പിച്ചു. സോണുകളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ടവർക്ക് ഒരു വർഷം നീണ്ടു നിൽക്കുന്നതാണ് ആദർശ പഠന കോഴ്സ്.
ജില്ലാ ഭാരവാഹികളായ സി.കെ.ശക്കീർ, കെ.സൈനുദ്ദീൻ സഖാഫി, എം.ദുൽഫുഖാർ സഖാഫി, മുജീബ് റഹ്‌മാന്‍ വടക്കേമണ്ണ, ദഅവ ഡയറക്‌ടറേറ്റ് അംഗങ്ങമായ സയ്യിദ് ഹാമിദ് പുക്കോയ തങ്ങൾ, അലി സഖാഫി, മുസ്തഫ അഹ്സനി, അബ്ദുൽ റഊഫ് ജൗഹരി, അബ്ദുൽ ജലീൽ സഖാഫി എന്നിവര്‍ സംസാരിച്ചു.