പറപ്പൂർ: കുടുംബശ്രീ തിരികെ സ്കൂളിലേക്ക് കാമ്പയിൻ പറപ്പൂർ പഞ്ചായത്തിൽ സമാപിച്ചു. സമാപന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംജദ ജാസ്മിൻ ഉദ്ഘാടനം ചെയ്തു. സി.ഡി എസ് പ്രസിഡൻറ് എം.കെ റസിയ അധ്യക്ഷത വഹിച്ചു.
മുൻ പ്രസിഡൻറ് വി.സലീമ ടീച്ചർ, വാർഡ് മെമ്പർമാരായ ടി.പി സുമിത്ര, ഐക്കാടൻ വേലായുധൻ, സി.കബീർ മാസ്റ്റർ, ഫസ്നാ ആബിദ്, ടി.ആബിദ, പ്രധാനാധ്യാപകൻ ടി.വി.ചന്ദ്രശേഖരൻ, വി.എസ് ബഷീർ മാസ്റ്റർ, ഇ.കെ സുബൈർ മാസ്റ്റർ, പറമ്പത്ത് മുഹമ്മദ്, എ.കെ സിദ്ദീഖ്, എം.ആർ രഘു, എ.എസ് അഞ്ജന, ടി.മൊയ്തീൻ കുട്ടി, സുജാത, മുംതാസ്, യാസർ എന്നിവർ പ്രസംഗിച്ചു.
ആർ.പിമാരായ കെ.മുഹമ്മദ് കുട്ടി, ടി.കെ അബ്ദുറഹീം, സലീമ ടീച്ചർ, ഫസ്ന, ആയിശ ടീച്ചർ, ഉമ്മുസൽമ, ആബിദ, മസീന, എം.കെ സഹീറാ ബാനു എന്നിവർ ക്ലാസ്സെടുത്തു. കലാ പരിപാടികളും മുഴുവൻ പഠിതാക്കൾക്കും വിത്ത് വിതരണവും നടന്നു.
സി.ഡി.എസ് അംഗങ്ങളായ ജിജി, കെ.സി സഫിയ, സലീന, റീന, തുളസി ഭായ്, വസന്ത, മാലതി, ഹസീന, സജ്ന, റുബീന, സുൾഫത്ത്, സൈബു, റഹീന, അജിത, ബുഷ്റ എന്നിവർ നേതൃത്വം നൽകി.