വേങ്ങര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര മണ്ഡലം കമ്മിറ്റി നിർമിച്ച് നൽകുന്ന ടി നസിറുദ്ധീൻ സ്മാരക സ്നേഹ വീടിന്റെ താക്കോൽ ദാനവും ജില്ലാ തല ഉദ്ഘാനവും നടന്നു. എകോപന സമിതിയുടെ സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ജില്ലയിലെ ആദ്യ സ്നേഹ വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു. പൊതുയോഗം പി കെ. കുഞ്ഞാലികുട്ടി എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് പി. കുഞ്ഞാവു ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ രാഷ്ട്രിയ സമൂഹിക സാംസ്കാരിക മത നേതാക്കൾ ആശംസകൾ അർപ്പിച്ചു.
വ്യാപാരി നേതാക്കൾ, യൂത്ത് വിംഗ് ,വനിതാ വിംഗ് ഭാരവാഹികൾ എന്നിവർ സംബദ്ധിച്ചു.
കച്ചവടക്കാർ വിചാരിച്ചാൽ ഇത് പോലത്തെ പല നല്ല കാര്യങ്ങൾ നടത്താൻ സാധിക്കും എന്ന് മലപ്പുറം ജില്ലാ കമ്മിറ്റി കാണിച്ചു കൊടുത്തു കൊണ്ടിരിക്കുന്നു എന്നും ഇത്തരം പ്രവത്തനത്തിന് എന്നും ഞങ്ങൾ നിങ്ങൾക്ക് ഒപ്പം ഉണ്ടാകുമെന്നും പി കെ കുഞ്ഞാലി കുട്ടി എം എൽ എ പറഞ്ഞു.
വേങ്ങര മണ്ഡലം ജനറൽ സെക്രട്ടറി സൈനുദ്ധീൻ ഹാജി
സ്വഗതം പറഞ്ഞു. വെട്ടം യുണിറ്റ് സെക്രട്ടറി ഇല്യാസ് മേബ്
നന്ദിയും പറഞ്ഞു.