വേങ്ങര: നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി വൈറ്റ് ഗാർഡ് അംഗങ്ങൾക്കുള്ള പരേഡ് പരിശീലന കളരി സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നടത്തുന്ന യൂത്ത് മാർച്ചിന്റെ ഭാഗമായി തിരഞ്ഞെടുത്ത വൈറ്റ് ഗാർഡ് അംഗങ്ങൾക്കുള്ള ആദ്യഘട്ട പരിശീലന പരിപാടിക്കാണ് തുടക്കമായത്. മണ്ഡലം കോർഡിനേറ്റർ എ.കെ നാസർ അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് പി.കെ അസ് ലു ഉദ്ഘാടനം ചെയ്തു.
മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ഇ.കെ സുബൈർ മാസ്റ്റർ, പി മുഹമ്മദ് ഹനീഫ, എ.കെ സലീം, ഒ.സി അദ്നാൻ, കെ ഹസീബ്, ഫാസിൽ ഊരകം, കൊച്ചു ഒതുക്കുങ്ങൽ, സാദിഖ് മൂഴിക്കൽ, ഷെമീം വേങ്ങര തുടങ്ങിയവർ പങ്കെടുത്തു.