കൊണ്ടോട്ടിയിൽ നവകേരള സദസിൽ പരാതിപ്രളയം -7,259 പരാതികൾ

കൊണ്ടോട്ടി: സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽപ്പെട്ടവർ ആവലാതികളുമായി എത്തിയതോടെ കൊണ്ടോട്ടിയിലെ നവകേരള സദസ്സിൽ പരാതിപ്രളയം.

നവകേരള സദസ്സിൽ ഇതുവരെ ഒരു മണ്ഡലത്തിൽനിന്ന്‌ ലഭിക്കാത്തത്ര പരാതികളാണ് കൊണ്ടോട്ടിയിൽനിന്ന്‌ ലഭിച്ചത്. 7,259 പരാതികൾ. സ്ത്രീകളിൽനിന്ന് 2,565 പരാതികൾ ലഭിച്ചു. ഭിന്നശേഷിക്കാർ- 415, മുതിർന്ന പൗരന്മാർ- 442, മറ്റുള്ളവർ- 3,837 എന്നിങ്ങനെയാണ് ലഭിച്ച പരാതികളുടെ കണക്ക്. സംഘാടകർ പ്രതീക്ഷിച്ചതിലും വലിയ തിരക്കാണ് കൗണ്ടറുകളിൽ അനുഭവപ്പെട്ടത്.

20 കൗണ്ടറുകളാണ് ഒരുക്കിയിരുന്നത്. ആളുകൾ കൂടിയതോടെ നാല് അധിക കൗണ്ടറുകൾ തുറന്നു. വൈകീട്ട് നാലുവരെ കൗണ്ടറുകൾ പ്രവർത്തിച്ചു. രാവിലെ എട്ടിന് മുൻപേ ആളുകൾ പരാതികളുമായി എത്തിയിരുന്നു. വനിതകൾക്ക് പ്രത്യേക കൗണ്ടറുകൾ പ്രവർത്തിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}