ബിജെപി എ ആർ നഗർ ജന പഞ്ചായത്ത് സംഘടിപ്പിച്ചു

എ ആർ നഗർ: എൻ ഡി എ സർക്കാരിന്റെ പത്തോളം വർഷത്തെ ഭരണനേട്ടങ്ങൾ ജനസമക്ഷം നിരത്തികൊണ്ട് ബിജെപി എ ആർ നഗർ പഞ്ചായത്ത് കമ്മിറ്റി പുകയൂരിൽ പൊതുയോഗം സംഘടിപ്പിച്ചു.
     
കേരളത്തിലുടനീളം നടന്നുകൊണ്ടിരിക്കുന്ന പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ജന പഞ്ചായത്ത് മഹിളാമോർച്ച മലപ്പുറം ജില്ല പ്രസിഡന്റ് ദീപ പുഴക്കൽ ഉദ്ഘാടനം ചെയ്തു. കേന്ദ്രസർക്കാർ നടപ്പിലാക്കിയ ഓരോ ജനക്ഷേമ പദ്ധതികളും പേരുകൾ മാറ്റി തന്റേതാക്കി മാറ്റി പ്രജരിപ്പിക്കുകയാണ് കേരളസർക്കാർ ചെയ്തു കൊണ്ടിക്കുന്നത് എന്ന് ദീപ പുഴക്കൽ കുറ്റപ്പെടുത്തി. അതെല്ലാം എല്ലാവർക്കും അറിയാമെങ്കിലും രാഷ്ട്രീയ അന്ധതയിൽ എല്ലാം ലയിച്ചിക്കുയാണെന്ന് അവർ പറഞ്ഞു. എന്നാൽ ബിജെപി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ തിരിച്ചറിഞ്ഞ് ഇന്നല്ലെങ്കിൽ നാളെ കേരളവും ബിജെപിക്കൊപ്പം അണിനിക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ടെന്ന്‌ ദീപ പുഴക്കൽ പറഞ്ഞു.
       
ബിജെപി എ ആർ നഗർ പഞ്ചായത്ത് പ്രസിഡന്റ് ടി പി സുരേഷ്ബാബു അധ്യക്ഷനായ ജന പഞ്ചായത്തിൽ ബിജെപി മലപ്പുറം ജില്ല സെക്രട്ടറിയും വേങ്ങര മണ്ഡലം പ്രഭാരിയുമായ ദിനേശൻ മാസ്റ്റർ സാധാരണകാർക്ക് വേണ്ടി നടപ്പിലാക്കിയ കേന്ദ്രസർക്കാരിന്റെ ഓരോ പദ്ധതികളും വിശദീകരിച്ച് സംസാരിച്ചു. 

ജില്ല സെക്രട്ടറി പി സുബ്രഹ്മണ്യൻ, വേങ്ങര മണ്ഡലം പ്രസിഡന്റ് വി എൻ ജയകൃഷ്ണൻ, ബിജെപി എ ആർ നഗർ പഞ്ചായത്ത് ജനറൽ സെക്രട്ടറി എൻ അനി മമ്പുറം തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}