ഭരണഘടനാ സംരക്ഷണ സദസ്സും പലസ്തീൻ ഐക്യദാർഢ്യസംഗമവും സംഘടിപ്പിച്ചു

വേങ്ങര: ഭരണഘടന ദിനത്തിന്റെ ഭാഗമായി ഫേർവേഡ് ബ്ലോക്ക് വേങ്ങര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടനാ സംരക്ഷണ സദസ്സും പലസ്തീൻ ഐക്യദാർഢ്യ സംഗമവും നടത്തി. മുസ്ലിം ലീഗ് വേങ്ങര മണ്ഡലം സെക്രട്ടറി പി.കെ. അലി അക്ബർ ഉദ്ഘാടനം ചെയ്തു. ഭരണഘടനാ മൂല്യങ്ങളും തത്വങ്ങളും സംരക്ഷിക്കാൻ മുഴുവൻ രാഷ്ട്രീയ- ജനാധിപത്യ വിശ്വാസികളുടെയും യോജിച്ച പോരാട്ടം അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി  കെ പി അനസ് അധ്യക്ഷത വഹിച്ചു. ഡിസിസി മെമ്പർ എ കെ എ നസീർ മുഖ്യപ്രഭാഷണം നടത്തി. 

ഭരണഘടനയുടെ ആമുഖം ജില്ലാ കമ്മിറ്റിയംഗം അഷ്റഫ് പട്ടർക്കുളം വായിച്ചു. ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ വേങ്ങര മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ.രാധാകൃഷ്ണൻ ചൊല്ലിക്കൊടുത്തു. 

വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച്  പി.എച്ച് ഫൈസൽ, ടി.എ. ഗഫൂർ, റശീദ് ചെങ്ങാനി, കെ.വി ഹമീദ്, എ.വി സിയാദ്, കെ.സി അബ്ദുറഹ്‌മാൻ, പാർട്ടി ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ.ടി ജാബിർ, സാഹിൽ പഴേരി, റഹൂഫ് പനക്കൻ എന്നിവർ പ്രസംഗിച്ചു. പി.ഗിരീഷ് കുമാർ സ്വാഗതവും മൊയ്തീൻ കുട്ടി പാറപ്പുറത്ത് നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}