കണ്ണമംഗലത്ത് കെ എസ് ആർ ടി സിയുടെ ഗ്രാമവണ്ടി നാളെ മുതൽ ഓടി തുടങ്ങും

വേങ്ങര: കണ്ണമംഗലം ഗ്രാമ
പഞ്ചായത്തിന് അനുവദിച്ച കെ എസ് ഇ ടി സി യുടെ ഗ്രാമവണ്ടി ബസ് സർവീസ് നാളെ തുടങ്ങും. മലപ്പുറം കെ എസ് ആർ ടി സി സ്റ്റാൻഡിൽ നിന്ന് രാവിലെ 6.15ന് എടുക്കുന്ന ബസ് വേങ്ങരയിൽ നിന്ന് മിനി ഊട്ടി വഴിയാണ് കണ്ണമംഗലത്തെ വാഹന സൗകര്യം കുറവുള്ള സ്ഥലത്തേക്ക് സർവീസ്
നടത്തുക.

മുതുവിൽ കുണ്ട്, മഞേങ്ങര,
കിളിനക്കോട്, പടപ്പറമ്പ്, മേമാട്ടുപാറ, പൂച്ചോലമാട്,
എരണിപ്പടി, വട്ടപ്പൊന്ത ഭാഗങ്ങളിലേക്കാണ് ബസ് സർവീസ് നടത്തുന്നത്.

കഴിഞ്ഞ വർഷം റോഡ് ട്രാൻസ്പോർട്ട് വകുപ്പ് ഉത്തരവ് പ്രകാരം സൗകര്യപ്പെടുത്തിയ പദ്ധതിയാണ് ഗ്രാമവണ്ടി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമവണ്ടികൾക്ക് ഇന്ധനത്തിന് ചെലവാകുന്ന തുക തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടിൽനിന്ന് വിനിയോഗിക്കാൻ അനുവദിച്ചിരുന്നു. ഇത് പ്രകാരമാണ് കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ഇന്ധന ചെല
വിനുള്ള തുക വകയിരുത്തിയത്. പഞ്ചായത്തിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കുടുംബാരോഗ്യ കേന്ദ്രം, സർക്കാർ ഓഫീസുകൾ എന്നിവക്ക് കൂടി ഉപയോഗപ്പെടുന്ന രീതിയിലാണ്
റൂട്ട് ക്രമീകരിച്ചത്. ജില്ലയിലെ മൂന്നാമത്തെ ഗ്രാമണ്ടിയാണ് കണ്ണമംഗലത്ത്
നിരത്തിലിറങ്ങുന്നത്.

നാളെ രാവിലെ പത്തിന് അച്ചനമ്പലത്ത് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ ഉദ്ഘാടനം ചെയ്യും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}