ശീതകാല പച്ചക്കറി കൃഷി ആരംഭിച്ചു

വേങ്ങര: ചേറൂർ പി പി ടി എം വൈ ഹയർ സെക്കൻഡറി സ്കൂളിൽ ക്ഷീതകാല പച്ചക്കറി കൃഷി ആരംഭിച്ചു. സ്കൂളിലെ ഭൂമിത്രസേന, എൻഎസ്എസ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് തുടക്കം കുറിച്ചത്. വിദ്യാർത്ഥികളായ പി എം ഫാത്തിമ മിന്ന, ടി പി റൈഹാന, പി കെ ഹിബ തുടങ്ങിയ ക്ലബ്ബ്‌ അംഗങ്ങളുടെ നേതൃത്വത്തിലാണ് ക്യാപ്സിക്കം, ക്യാബേജ്, പച്ചമുളക്, വഴുതന തുടങ്ങിയവ കൃഷി ചെയ്തത്. 

കുട്ടികളിൽ വിഷരഹിത പച്ചക്കറി സംസ്കാരം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
തൈ നടൽ കർമം ജില്ലാ പഞ്ചായത്ത് മെമ്പർ പുളിക്കൽ സമീറ നിർവഹിച്ചു. പ്രിൻസിപ്പൽ കാപ്പൻ അബ്ദുൽ ഗഫൂർ, പി ടി ഹനീഫ,പ്രോഗ്രാം ഓഫീസർ ഷാനവാസ്‌ ഖാൻ, ഭൂമിത്രസേന കോർഡിനേറ്റർ കെ ടി ഹമീദ്,വിഎസ് ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}