മുഖ്യമന്ത്രിയുടെ പ്രഭാത യോഗത്തിൽ വേങ്ങരയിൽ നിന്ന് പൗര പ്രമുഖരും രാഷ്ട്രീയ നേതാക്കളും

മലപ്പുറം വുഡ്ബൈൻ ല് വെച്ച് നടന്ന പ്രഭാതസദസിൽ മലപ്പുറത്തെ വ്യവസായികളും, പൗര പ്രമുഖരും പ്രമുഖ രാഷ്ട്രീയ നേതാക്കളും, മത സാംസ്കാരിക നേതാക്കളും പങ്കെടുത്തു. അതിൽ പ്രധാനമായി ഉന്നയിച്ച വിഷയം  ബഹുമാന്യനായ മഅ്ദിൻ ചെയർമാൻ ഖലീൽ ബുഖാരി തങ്ങൾ പോക് സോ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉന്നയിച്ചു കുട്ടികൾക്കു അധ്യാപകരോട് ദേഷ്യം ഉണ്ടാകുമ്പോൾ അവരെ ഈ പോക്സോ കേസിൽ ഉൾപെടുത്തുകയാണ്. ഇത് കൃത്യമായി അന്വേഷിച്ചതിനു ശേഷം മാത്രമേ നടപടി സ്വീകരിക്കാൻ പാടുള്ളൂ. യാഥാർത്ഥ്യമായ കാര്യമാണെങ്കിൽ അവർക്ക് അർഹമായ ശിക്ഷ നൽകുകയും വേണം എന്ന് മഅ്ദിൻ ചെയർമാൻ മുഖ്യ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി.
 
കോട്ടക്കൽ ആര്യവൈദ്യശാല ട്രസ്റ്റി പി.കെ മാധവവാര്യർ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്  പാരമ്പര്യ വൈദ്യന്മാരെ സംബന്ധിച്ച് അനധികൃതമായ പരിശോധന നടക്കുന്നുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ഇതിന് മുഖ്യമന്ത്രി പ്രതികരിച്ചത് പാരമ്പര്യ വൈദ്യന്മാരെ അവഗണിക്കാൻ പറ്റില്ല എന്നും അവർക്കു ഒരു ശിഷ്യ ബന്ധത്തിലൂടെ പാരമ്പര്യമായി സിദ്ധിച്ചു വരുന്നതാണ് എന്ന് അദ്ദേഹം പറഞ്ഞു എന്നാൽ അഞ്ച് കൊല്ലം കൊണ്ട് ഒരു ഡോക്ടറായി വരുന്നതിനുമുമ്പ് തന്നെ  ഈ പാരമ്പര്യ വൈദ്യ സംവിധാനം നിലനിൽക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
 
ശിഹാബുദ്ധീൻ ബുഖാരി തങ്ങൾ കുറ്റാളൂർ,  വേങ്ങര വ്യാപാരി വ്യവസായി പ്രസിഡന്റ് അ സീസ് ഹാജി,  പി എച്ച് ഫൈസൽ വേങ്ങര, അബ്ദുറഹ്മാൻ ഹാജി, പൂയിത്തറ പോക്കർ, പി കെ ഉബൈദ്, മമ്പീതി അഹ്സനി, ചെനക്കൽ മുദരിസ് ഊരകം സഖാഫി തുടങ്ങിയവർ വേങ്ങരയിൽ നിന്നും പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}