നവകേരള സദസ് പ്രഹസനം അബ്ദുറഹിമാൻ നഗർ കോൺഗ്രസ്സ് കമ്മിറ്റി

എ ആർ നഗർ: ഇടതുപക്ഷ സർക്കാൻ നടത്തുന്ന നവകേരള സദസ് പ്രഹസനമാണന്നും ഇതിന്റെ പേരിൽ വൻ അഴിമതിയും ദൂർത്തുമാണ് നടക്കുന്നതെന്നും കേരളത്തെ വലിയ കടക്കെണിയിലാക്കിയ സർക്കാർ രാജി വെച്ച് പുറത്ത് പോവാൻ തയ്യാറാവണമെന്നും  അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ്സ് ഭാരവാഹി കൺവെൻഷൻ ആവശ്യപ്പെട്ടു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഹംസ തെങ്ങിലാൻ അധ്യക്ഷനായി. മുൻ മണ്ഡലം പ്രസിഡന്റ് കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി മുഖ്യപ്രഭാഷണം നടത്തി.

മണ്ഡലം വൈസ് പ്രസിഡന്റുമാരായ 
പി കെ മൂസ ഹാജി, കെ.പി മൊയ്ദീൻ കുട്ടി, മുസ്തഫ പുള്ളിശേരി, മണ്ഡലം ജനറൽ സെക്രട്ടറിമാരായ മൊയ്ദീൻ കുട്ടി മാട്ടറ, ഹസ്സൻ പി കെ , ഉബൈദ് വെട്ടിയാടൻ അബുബക്കർ കെ.കെ, മജീദ് പൂളക്കൽ, ബേങ്ക് ഡയറക്ടർമാരായ കൊളക്കാട്ടിൽ ഇബ്റാഹിം കുട്ടി , സുഹറ പി പി അനിപുൽത്താനിൽ ,രാമധാസ് എന്നിവർ സംസാരിച്ചു. മണ്ഡലം ഭാരവാഹികളായ സക്കീർ ഹാജി സ്വാഗതവും, രാജൻ വാക്കയിൽ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}