പി.മുഹമ്മദ് അനുസ്മരണം സംഘടിപ്പിച്ചു

പറപ്പൂർ: മുസ്ലിം ലീഗ് രണ്ട്, മൂന്ന് വാർഡ് കമ്മറ്റികളുടെ കീഴിൽ പി.മുഹമ്മദ് അനുസ്മരണം സംഘടിപ്പിച്ചു. ലീഗ് പ്രവർത്തകനും ജലനിധി ഓപറേറ്ററുമായിരുന്ന പുല്ലമ്പലവൻ മുഹമ്മദ് കഴിഞ്ഞയാഴ്ചയാണ് മരണപ്പെട്ടത്. ചേക്കാലി മാട് ലീഗ് ഓഫീസിൽ നടന്ന അനുസ്മരണ യോഗം മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ഇ.കെ സുബൈർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എ.കെ സിദ്ദീഖ് അധ്യക്ഷത വഹിച്ചു.

ടി.പി മൊയ്തീൻ കുട്ടി, ടി.പി മുസ്തഫ, സി.അബു, എ കെ മുഹമ്മദലി, എ കെ സക്കീർ, എ.കെ ഹുസൈൻ, ഹനീഫ തയ്യിൽ, വി.പി ശിഹാബ്, എ.കെ മുസ്തഫ, എ.കെ ഫൈസൽ എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}