ഹൃദ്യം പദ്ധതി: കൂടുതൽ കുട്ടികൾ മലപ്പുറത്ത് -വീണാ ജോർജ്

വേങ്ങര: ഹൃദ്രോഗമുള്ള കുഞ്ഞുങ്ങൾക്കായുള്ള ഹൃദ്യം പദ്ധതിവഴി 6,700 ലധികം കുഞ്ഞുങ്ങളെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. മലപ്പുറം ജില്ലയിലാണ് കൂടുതൽ കുഞ്ഞുങ്ങൾക്ക് ചികിത്സ നൽകിയത്; 1,578. ആറു മാസത്തിൽ എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റ് സജ്ജമാക്കും.

രണ്ട് ആരോഗ്യ കേന്ദ്രങ്ങളുടെ നിർമാണംകൂടി പൂർത്തിയായാൽ സമ്പൂർണമായും എല്ലാ ആരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളുള്ള ആദ്യ നിയോജക മണ്ഡലമാകും വേങ്ങരയെന്നും അവർ പറഞ്ഞു. വേങ്ങര മണ്ഡലത്തിലെ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}