വേങ്ങരയിൽ സർക്കാർ കോളേജ്: എസ്.ഡി.പി.ഐ നവ കേരള സദസ്സിൽ നിവേദനം നൽകി

വേങ്ങര: നിയോജക മണ്ഡലത്തിൽ സർക്കാർ കോളേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ നവ കേരള സദസ്സിൽ എസ്.ഡി.പി.ഐ മണ്ഡലം കമ്മിറ്റി നിവേദനം നൽകി. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ വേങ്ങരക്ക് അനുവദിച്ചിരുന്ന സർക്കാർ കോളേജ് ചില തൽപര കക്ഷികൾക്ക് വേണ്ടി എയ്ഡഡ് മേഖലയിലേക്ക് മാറ്റുകയായിരുന്നു.
ഈ അവസരത്തിലാണ് മണ്ഡലത്തിന് പുതിയ സർക്കാർ കോളേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയതെന്ന് എസ്.ഡി.പി.ഐ മണ്ഡലം പ്രസിഡന്റ് ഇ കെ അബ്ദുൽ നാസർ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}