ആരാധനകളിൽ ഉച്ചഭാഷിണി ഉപയോഗിക്കരുത് -പാണക്കാട് ഖയ്യൂം ശിഹാബ് തങ്ങൾ

മലപ്പുറം: ആരാധനകളിലെ തനിമ നിലനിർത്താൻ യാന്ത്രിക ശബ്ദങ്ങളൊന്നും ഉപയോഗിക്കരുതെന്നും ഉച്ചഭാഷിണിയുടെ അസ്ഥാനത്തെ ഉപയോഗം അവസാനിപ്പിക്കണമെന്നും എസ്.വൈ.എഫ്. ജില്ലാപ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ദുൽ ഖയ്യൂം ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു. ജില്ലാകമ്മിറ്റി നടത്തിയ പുസ്തകചർച്ചാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്റ്റേറ്റ് സെക്രട്ടറി അഷ്‌റഫ് ബാഖവി കാളികാവ് അധ്യക്ഷതവഹിച്ചു. യു. ജഅഫറലി മുഈനി പുല്ലൂർ, അബ്ദുല്ല വഹബി അരൂർ, റഷീദലി വഹബി എടക്കര എന്നിവർ വിവിധ പുസ്തകങ്ങൾ പരിചയപ്പെടുത്തി. എം.എച്ച്. വെള്ളുവങ്ങാട്, അബൂ ഹനീഫ മുഈനി, ശംസുദീൻ വഹബി, മുജീബ് വഹബി പുവ്വത്തിക്കൽ, ഹുസയ്ൻ വഹബി മുണ്ടമ്പ്ര എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}