ചെരുപ്പടി മലയിലെ പാറമടകളിൽ പരിശോധന: സ്‌ഫോടകവസ്തുക്കളും വാഹനങ്ങളും പിടിച്ചെടുത്തു

വേങ്ങര: വേങ്ങര പോലീസ്‌സ്റ്റേഷൻ പരിധിയിലെ കണ്ണമംഗലം ചെരുപ്പടി മലയിലുള്ള കരിങ്കൽ പാറമടകളിൽ വേങ്ങര പോലീസ് പരിശോധന നടത്തി.

തിങ്കളാഴ്ച രാവിലെ തുടങ്ങിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച സ്‌ഫോടക വസ്തുക്കളും വാഹനങ്ങളും പിടിച്ചെടുത്തു. 19 ലോറികൾ, മൂന്ന് കംപ്രസറുകൾ, അഞ്ച് എസ്കവേറ്ററുകൾ എന്നിവയാണ് പിടിച്ചെടുത്തത്. ഈ ഭാഗത്ത് അനധികൃത പാറമടകളുടെ പ്രവർത്തനം ആരംഭിച്ചു എന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ഇവിടെ അനുവാദമില്ലാതെ സ്ഫോടവസ്തുക്കളുപയോഗിച്ചാണ് പാറപൊട്ടിച്ചിരുന്നതെന്നു കണ്ടെത്തി. അനധികൃതമായി സ്‌ഫോടവസ്തുക്കൾ കൈവശം വെച്ചതിനും ഉപയോഗിച്ചതിനും രണ്ട് പാറമടകൾക്കെതിരേ നടപടിയെടുത്തു.

പരിശോധനയ്ക്ക് വേങ്ങര എസ്.എച്ച്.ഒ. എം. മുഹമ്മദ് അനീഫ, എസ്.ഐ. ബിജു, എ.എസ്.ഐമാരായ മുജീബ് റഹ്‌മാൻ, അനിൽ, എസ്.സി.പി.ഒ. മാരായ ലിജീഷ്, സജിത്, സി.പി.ഒ. മാരായ സിറാജ്, സിജിത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}