നവകേരളസദസ്സ്: വേങ്ങരയിൽ ഒരുക്കങ്ങളായി തിങ്കളാഴ്ച വൈകുന്നേരം നാലിന്വിളംബരജാഥ നടക്കും.

വേങ്ങര: ചൊവ്വാഴ്ച വേങ്ങര കുറ്റാളൂർ സബാഹ് സ്‌ക്വയറിൽ നടക്കുന്ന നവകേരളസദസ്സിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി വേങ്ങര ബ്ലോക്ക്പഞ്ചായത്ത് ഇ. അഹമ്മദ് സ്മാരക ഹാളിൽ ചേർന്ന സംഘാടകസമിതി എക്‌സിക്യുട്ടീവ് യോഗം വിലയിരുത്തി. തിങ്കളാഴ്ച വൈകുന്നേരം നാലിന് സബാഹ് സ്‌ക്വയറിൽനിന്ന് വേങ്ങര അങ്ങാടിയിലേക്ക് വിളംബരജാഥ നടക്കും.

യോഗത്തിൽ സംഘാടകസമിതി ചെയർമാൻ കടമ്പോട് മുസ്തഫ അധ്യക്ഷനായി. നോഡൽ ഓഫീസർ കെ.പി. രമേശ് കുമാർ, കെ.ടി. അലവിക്കുട്ടി, സബാഹ് കുണ്ടുപുഴക്കൽ, വേങ്ങര എസ്.എച്ച്.ഒ. എം. മുഹമ്മദ് ഹനീഫ, ഡെപ്യൂട്ടി തഹസിൽദാർ കെ.പി. ഗോവിന്ദൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}