കർഷകർക്ക് വിവിധ പദ്ധതികളെ സംബന്ധിച്ച് ക്യാമ്പ് സംഘടിപ്പിച്ചു

പറപ്പൂർ: കേരള ഗ്രാമീണബാങ്കും പറപ്പൂർ പഞ്ചായത്ത് കൃഷിഭവനും സംയുക്തമായി പഞ്ചായത്തിലെ കർഷകർക്ക് കിസാൻ ക്രഡിറ്റ് കാർഡ് വിള ഇൻഷുറൻസ് സാമൂഹ്യ സുരക്ഷ പദ്ധതി എന്നിവ സംബന്ധിച്ച് ക്യാമ്പ് സംഘടിപ്പിച്ചു. ചടങ്ങ് പഞ്ചായത്ത് പ്രസി. അംജദാ ജാസ്മിൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുൻ വൈസ് പ്രസി. കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. 

കേരള ഗ്രാമീൻബാങ്ക് മാനേജർ ജിതിൻരാജ് സാമ്പതിക സാക്ഷരതാ ഉപദേഷ്ടാക്കളായ നാസർ കാപ്പൻ, സൈദ് ഫസലലി പഞ്ചായത്ത് സെക്രട്ടറി സജീഷ് എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ അൻസിറ സ്വാഗതവും കർഷകൻ ഉദയഭാനു നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}