ഊരകം: ഊരകം ഗ്രാമപഞ്ചായത്ത് മാലിന്യ മുക്തം നവകേരളം കുട്ടികളുടെ ഹരിതസഭ ഊരകം മര്‍കസുല്‍ ഉലൂം ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടന്നു.പഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് കെ കെ മന്‍സൂര്‍ കോയതങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാര്ത്ഥി പ്രതിനിധി ശിവാനി പി പി അധ്യക്ഷത വഹിച്ചു.
പാനല്‍ പ്രതിനിധികളായ അനാമിക പി പി ,ഫാത്തിമ സഹ്ല ആര്‍ കെ, നബീഹ് എം,ഫാത്തിമ സുഹൈല എം, അമേലിയ ഫാത്തിമ ,ശിവാനി പി പി , എസ്തേര്‍ മരിയ ,മെഹനഅഷ്റഫ്, റിഫാകത്ത് പി ടി, ഫാത്തിമ മിന്‍ഹ ടി, ഹഷ്മിയ പി, ജഫ്ന കെ ടി എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി കെ മൈനൂനത്ത്, വികസനകാര്യ സ്റ്റാന്‍റിംഗ്കമ്മിറ്റി ചെയര്‍മാന്‍ പി കെ അഷ്റഫ്, മെമ്പര്‍മാരായ പി കെ അബൂതാഹിര്‍ ,അന്നത്ത് മന്‍സൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ലക്ഷമണന്‍ സി പഞ്ചായത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അസിസ്റ്റന്‍റ് സെക്രട്ടറി ശ്രീകല ഡി സ്വാഗതവും എച്ച് ഐ നന്ദിയും പറഞ്ഞു.