വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തിൽ മാലിന്യമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള മുഴുവൻ വിദ്യാലയങ്ങളിലെയും വിദ്യാർത്ഥി പ്രതിനിധികൾ പങ്കെടുത്തു. കൂടാതെ സ്കൂളിലെയും വാർഡിലെയും നിലവിലെ മാലിന്യ സംസ്കരണസ്ഥിതി വിലയിരുത്തി റിപ്പോർട്ട് വായിച്ചു. പ്രതിജ്ഞയോടെ കൂടി ആരംഭിച്ച യോഗത്തിൽ അസിസ്റ്റന്റ് സെക്രട്ടറി സ്വാഗതം പറഞ്ഞു. ജി എം വി എച്ച് എസ് സ്‌കൂൾ വിദ്യാർത്ഥിനി അനു ലക്ഷ്മി അധ്യക്ഷം വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ്, ആരോഗ്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, വാർഡ് മെമ്പർ, ഹെൽത്ത് ഇൻസ്പെക്ടർ,RGSA കോർഡിനേറ്റർ ഹരിത കർമ്മ സേന സെക്രട്ടറി എന്നിവർ സംസാരിച്ചു. കുട്ടികൾക്ക് പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.