വേങ്ങര: നവംബർ 14 ശിശുദിനം "ഞങ്ങൾ നിരപരാധികൾ ഞങ്ങളെ വെറുതെ വിടുക" വേങ്ങര ഒലിവ് പ്രീ സ്കൂളിലെ കുട്ടികൾ ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിൽ യുദ്ധത്തിന്റെ മറവിൽ നിരപരാധികളായ കുട്ടികളെ കൂട്ടക്കൊല ചെയ്യുന്നതിൽ പ്രതിഷേധിച്ചു. പരിപാടിക്ക് എച്ച് ഒ ഡി എം എം ഹസീന ടീച്ചർ നേതൃത്വം നൽകി. ക്ലാസ് ടീച്ചർമാരായ സി നസീറ ടീച്ചർ, ടി വി ഷീബ ടീച്ചർ, വി സുമയ്യ ട്ടീച്ചർ, ഭാനു എന്നിവർ പരിപാടിൽ പങ്കെടുത്തു.
വേങ്ങര ഒലിവ് പ്രീ സ്കൂളിൽ ശിശുദിനം ആഘോഷിച്ചു
admin