ധർമഗിരി: നവംബർ 14 ശിശുദിനത്തോടനുബന്ധിച്ച്, ചാച്ചാജിയുടെ നിലപാടിനോട് ഐക്യപ്പെട്ടുകൊണ്ട് കുഞ്ഞുങ്ങളെ അറുകൊല ചെയ്യുന്ന ഇസ്രായേലിനെതിരെ ധർമ്മഗിരി ഐഡിയൽ സ്കൂളിൽ മലർവാടി ബാലസംഘത്തിന്റെ നേതൃത്വത്തിൽ പ്രൊട്ടസ്റ്റ് വാൾ സംഘടിപ്പിച്ചു. മോണ്ടിസോറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾ പരിപാടിയിൽ പങ്കാളികളായി. സ്കൂൾ പ്രിൻസിപ്പൽ നിഷാദ് സാർ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ഷബീബ് , മലർവാടി കോഡിനേറ്റർ സൽമ, അംന,സുലൈഖ, സുമയ്യ, ദിവ്യ,ഷമീം തുടങ്ങിയവർ നേതൃത്വം നൽകി. വിദ്യാർത്ഥികളായ ലിയാൻ കമർ, സയാൻ സുബൈർ തുടങ്ങിയവർ പരിപാടിക്ക് വേണ്ട ഒരുക്കങ്ങൾ നടത്തി. പരിപാടി വ്യത്യസ്തത കൊണ്ട് കുട്ടികളിൽ ആവേശം നിറച്ചു.
മലർവാടി പ്രൊട്ടസ്റ്റ് വാൾ സംഘടിപ്പിച്ചു
admin
Tags
Malappuram