വേങ്ങര: വലിയോറ ചിനക്കൽ മനാട്ടി പറമ്പ് റോഡിന്റെ ഇരുവശത്തുമുള്ള പുൽകാടുകൾ മനാട്ടിപ്പറമ്പ് ജനകീയ കൂട്ടായ്മ പ്രവർത്തകർ വെട്ടി വൃത്തിയാക്കി. 700 മീറ്ററോളം ഭാഗമാണ് വ്യത്തിയാക്കിയത്. ഇത്രയും ഭാഗത്തെ ശോചനീയാവസ്ഥഉടൻ പരിഹരിക്കണമെന്നും ഇല്ലങ്കിൽ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും മനാട്ടിപ്പറമ്പ് ജനകീയ കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു.
ഭാരവാഹികളായ സമദ് കെ കെ, സൈതലവി സി പി, മുജീബ് കെ കെ, അമീർ മനാട്ടി, മുസ്ഥഫ സി, മൻസൂർ കെ കെ എന്നിവർ നേതൃത്വം നൽകി.