വേങ്ങര: വേങ്ങര ബ്ലോക്ക് പഞ്ചായത്ത് 2023 ജില്ലാതല കേരളോത്സവം മത്സരങ്ങളിൽ പങ്കെടുക്കുന്ന മുഴുവൻ കായിക താരങ്ങൾക്കും ബ്ലോക്ക് പഞ്ചായത്ത് ജേഴ്സി വിതരണം ചെയ്തു. ചടങ്ങ് പ്രസിഡന്റ് മണ്ണിൽ ബെൻസീർ ടീച്ചർ ഉദ്ഘാടനം ചെയ്തു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.പി സഫീർ ബാബു, സഫിയ മലേക്കാരൻ, ഡിവിഷൻ മെമ്പർ വി.പി അബ്ദുൽ റഷീദ്, ഹെഡ്ക്ലാർക്ക് മനോജ്, അബൂബക്കർ സിദ്ധീഖ്, ക്ലബ്ബ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.